Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court Corrects

Alappuzha

ആർടി ഓ​ഫീ​സു​ക​ളി​ൽ പൊ​തു​ജ​ന പ്ര​വേ​ശ​നസ​മ​യം സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

ചേ​ർ​ത്ത​ല: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെ പൊ​തു​ജ​ന പ്ര​വേ​ശ​ന സ​മ​യം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള പൊ​തു​ജ​ന പ്ര​വേ​ശ​നം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ മാ​ത്ര​മാ​യി നി​ശ്ച​യി​ച്ച, ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ക്ര​മീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഓ​ഫീ​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​വും ഭ​ര​ണ​നി​ർ​വ​ഹ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഓ​ഫീ​സു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന സ​മ​യം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഓ​ഫീ​സ് ഇ-​സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​സ​മ​യ​മൊ​ട്ടാ​കെ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന വ​സ്തു​ത​യും കോ​ട​തി പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി.

ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ക്ര​മ​വും പൊ​തു​ജ​ന പ്ര​വേ​ശ​ന സ​മ​യ​വും നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​ൽ നി​യ​മ​വി​രു​ദ്ധ​മോ യു​ക്തി​ര​ഹി​ത​മോ സ്വേ​ച്ഛാ​ധി​പ​ത്യ​പ​ര​മോ ആ​യ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ഹ​ർ​ജി ത​ള്ളി​ക​ള​ഞ്ഞു. ഇ​തോ​ടെ എം​വി​ഡി ഓ​ഫീ​സു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ എ​ന്ന നി​ല​വി​ലെ ക്ര​മീ​ക​ര​ണ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു.

Latest News

Corehub Up